കൊവിഡ് മരണസംഖ്യയില്‍ ഇന്ത്യ ബ്രിട്ടനെ മറികടന്നു

ശ്രീനു എസ്
വ്യാഴം, 13 ഓഗസ്റ്റ് 2020 (10:22 IST)
കൊവിഡ് മരണസംഖ്യയില്‍ ഇന്ത്യ ബ്രിട്ടനെ മറികടന്നു. കഴിഞ്ഞ 24മണിക്കൂറില്‍ 934 മരണം സ്ഥിരീകരിച്ചതോടെ 47065 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇനി ഇന്ത്യയ്ക്കുമുന്നില്‍ അമേരിക്കയും ബ്രസീലും മെക്‌സിക്കോയും മാത്രമാണുള്ളത്. 
 
രണ്ടാഴ്ചമുന്‍പാണ് ഇന്ത്യ കൊവിഡ് മരണത്തില്‍ ഇറ്റലിയെ മറികടന്നത്. എന്നാല്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അതേസമയം ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,07,86,240 ആയി. 7,51,553 പേര്‍ക്കാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമയത്. 1,36,82,464 പേര്‍ രോഗമുക്തി നേടി എന്നതാണ് അശ്വാസകരമായ കാര്യം. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് സ്ഥിതി ഗുരുതരം.

അനുബന്ധ വാര്‍ത്തകള്‍

Next Article