സ്വര്‍ണ പതക്കങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഡോക്‍ടര്‍

ജോര്‍ജി സാം
ബുധന്‍, 29 ഏപ്രില്‍ 2020 (22:33 IST)
മൃഗസംരക്ഷണ  വകുപ്പില്‍ നിന്നും വിരമിച്ച ഡോ. പി വി മോഹനന്‍ തനിക്ക് വിവിധ അവസരങ്ങളിൽ മികവിനുള്ള അംഗീകാരമായി ലഭിച്ച സ്വര്‍ണ പതക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഓഫീസിലെത്തിയാണ് ഡോക്ടര്‍ സ്വര്‍ണ പതക്കങ്ങള്‍ കൈമാറിയത്.
 
2003ല്‍ ഡോ. മോഹനന് ഏറ്റവും നല്ല വികസന ഉദ്യോഗസ്ഥന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കര്‍ഷക മിത്ര അവാര്‍ഡും 2012ല്‍ ഏറ്റവും മികച്ച വിജ്ഞാന വ്യാപന പ്രവര്‍ത്തനത്തിന് നല്‍കുന്ന കര്‍ഷക ഭാരതി അവാര്‍ഡും ലഭിച്ചിരുന്നു. ഈ രണ്ട് അവാര്‍ഡുകളും ലഭിച്ച ആദ്യ സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയാണ് അദ്ദേഹം.
 
രണ്ട് തവണ സദ് സേവന പുരസ്‌കാരവും നേടിയിട്ടുണ്ട് ഡോ. മോഹനന്‍. ഇത്രയും കാലം വീട്ടില്‍ സൂക്ഷിച്ചുവെച്ച സ്വര്‍ണ പതക്കങ്ങള്‍ ഒരു നല്ല ആവശ്യത്തിന് ഉപയോഗിക്കാനായതില്‍ സന്തോഷമാണുള്ളതെന്ന് ഡോക്ടര്‍ പറയുന്നു. ക്ഷീര വികസന വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ രാജശ്രീ കെ മേനോനാണ് ഭാര്യ.

അനുബന്ധ വാര്‍ത്തകള്‍

Next Article