സാധാരണക്കാരന് 'ഗ്യാസ്..ഗ്യാസ്'; പാചകവാതകത്തിനു വില കൂട്ടി

Webdunia
വ്യാഴം, 1 ജൂലൈ 2021 (08:13 IST)
ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിനു വില കൂട്ടി. കോവിഡ് പ്രതിസന്ധിക്കിടെ പാചകവാതകത്തിനു വില വര്‍ധിച്ചത് സാധാരണക്കാരന് തിരിച്ചടിയാകും. ഒറ്റയടിക്ക് 25 രൂപ 50 പൈസയാണ് ഇന്ന് കൂട്ടിയിരിക്കുന്നത്. കൊച്ചിയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 841 രൂപ 50 പൈസയായി. പാചകവാതക സിലിണ്ടറിന്റെ സബ്‌സിഡി ലഭിക്കുന്നില്ലെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് വറുതികാലത്തെ വില വര്‍ധനയും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article