ഇടുക്കി: ഗതാഗത നിയമ ലംഘന പിഴയായി 3.38 കോടി രൂപ ലഭിച്ചു

എ കെ ജെ അയ്യര്‍

ബുധന്‍, 30 ജൂണ്‍ 2021 (20:52 IST)
തൊടുപുഴ: കഴിഞ്ഞ പത്ത് മാസങ്ങള്‍ക്കിടെ ഇടുക്കി ജില്ലയില്‍ ഗതാഗത നിയമ ലംഘന പിഴയായി 3.38 കോടി രൂപ ലഭിച്ചു. കോവിഡ്  കാലത്ത് റോഡില്‍ ഇറങ്ങുന്നതിനു നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടുപോലും നിയമങ്ങള്‍ പാലിക്കുന്നതില്‍ അനാസ്ഥ ഉണ്ടാവുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
 
കഴിഞ്ഞ വര്‍ഷം ഓഗസ്‌റ് മുതല്‍ ഇക്കൊല്ലം മെയ് വരെയുണ്ടായി ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ടു 14760 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒട്ടാകെ 3,38,27,277 രൂപയാണ് പിഴയായി ലഭിച്ചത്.
 
ഇതില്‍ 6510 കേസുകളില്‍ തീര്‍പ്പു കല്‍പ്പിച്ചു. പിഴ അടയ്ക്കാത്തതിനെ തുടര്‍ന്ന് 4812 കേസുകള്‍ കോടതിയുടെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്. ശക്തമായ പരിശോധന കാരണം നിയമ ലംഘനങ്ങള്‍ വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അധികാരികള്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍