'ബാലുശേരി ഞങ്ങൾക്ക് വേണം, ധർമ്മജൻ ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിയ്ക്കട്ടെ'

Webdunia
വ്യാഴം, 4 ഫെബ്രുവരി 2021 (07:45 IST)
സിനിമ നടൻ ധർമ്മജൻ ബോൾഗാട്ടിയെ ബാലുശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കുന്നതിൽ വലിയ ചർച്ചകൾ തന്നെ കോൺഗ്രസ്സിൽ പുരോഗമിയ്ക്കുകയാണ്. താരം അത്തോളിയിൽ ഒരു കോൺഗ്രസ്സ് പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ധർമ്മജന്റെ സ്ഥാനാർത്ഥിത്വം വലിയ രിതിയിൽ ചർച്ചയായത്. സാധ്യതകൾ തള്ളിക്കളയാനാകില്ലെന്നും ചർച്ചകൾ പുരോഗമിയ്ക്കുകയാണെന്നും ജില്ലാ നേതൃത്വം വെളിപ്പെടുത്തുകയും ചെയ്തു. കോൺഗ്രസ് ഏത് സീറ്റ് നൽകി മത്സരിയ്ക്കാൻ പറഞ്ഞാലും തയ്യാറാവും എന്നാണ് ധർമ്മജന്റെയും നിലപാട്. 
 
എന്നാൽ ധർമ്മജന് ബാലുശേരി നൽകുന്നതിൽ ദലിത് കോൺഗ്രസ്സ് പ്രതിഷേധവുമായി എത്തിയിരിയ്ക്കുകയാണ്. സംവരണ സീറ്റിൽ സെലിബ്രട്ടികളെ കൊണ്ടുവരരുത് എന്നാണ് ദലിത് കൊൺഗ്രസ്സിന്റെ നിലപാട്. ധർമ്മജന് ബാാലുശേരിയിൽ തന്നെ മത്സരിയ്ക്കണം എന്നില്ലാത്തതിനാൽ ബാലുശേരി മണ്ഡലം ദലിത് കോൺഗ്രസ്സിന് നൽകണം. പിണറായി വിജയനെതിരെ ധർമ്മടത്ത് ധർമ്മജൻ മത്സരിയ്ക്കട്ടെയെന്നാണ് ദലിത് കൊൺഗ്രസ്സ് മുന്നോട്ടുവച്ചിരിയ്ക്കുന്ന നിർദേശം. ആവശ്യം രേഖാമൂലം കെപിസിസി നേതൃത്വത്തിന് കൈമാാറിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article