ഇന്ധന വില മുകളിലേയ്ക്ക് തന്നെ; കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വർധന

Webdunia
വ്യാഴം, 4 ഫെബ്രുവരി 2021 (07:23 IST)
പ്രതിഷേധങ്ങളും വിമർശനങ്ങളും വകവയ്കാതെ ഇന്ധന വില വർധന വീണ്ടൂം സജിവമായി തുടരുന്നു. ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വില വർധിപ്പിയ്ക്കുന്നത്. ഒരു ലിറ്റർ പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് വർധിപ്പിച്ചിരിയ്ക്കുന്നത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വില വർധനയാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്. ജനുവരിയിൽ മാത്രം 10 തവണ ഇന്ധന വില വർധിപ്പിച്ചിരുന്നു. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 88 രൂപ 53 പൈസ ആയി. ഡീസലിന് 82 രൂപ 65 പൈസയാണ് വില. കൊച്ചി നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 86 രൂപ 83 പൈസയായി ഉയർന്നു. 81 യൂപ 06 പൈസയാണ് ഡീസലിന്റെ വില. രാജ്യാന്തര വിപണിയിലെ വില വർധനയാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. അമേരിക്കയിൽ അസംസ്കൃത എണ്ണയുടെ സ്റ്റോക്കിൽ കുറവുണ്ടായതാണ് വില വർധനയ്ക്ക് പ്രധാന കാരണം. വിലയിടിവ് തടയാൻ ഉത്പാദനം കുറക്കും എന്ന് ഒപെക് രാജ്യങ്ങൾ നിലപാട് സ്വീകരിച്ചതും വില വർധനയ്ക്ക് കാരണമായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article