പഞ്ചായത്ത് അടിസ്ഥാനത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തും

Webdunia
വെള്ളി, 28 ജനുവരി 2022 (13:20 IST)
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷം. ഇന്നലെ 1,16,003 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ 51,739 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 44.60 ആണ്. രോഗവ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 
 
കോവിഡ് മൂന്നാം തരംഗം ശക്തമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ച് പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.  
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article