കൊവിഡ് കേസുകള്‍ കുറഞ്ഞു: തമിഴ്‌നാട്ടില്‍ ഫെബ്രുവരിമുതല്‍ സ്‌കൂളുകള്‍ തുറക്കും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 28 ജനുവരി 2022 (08:51 IST)
കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഫെബ്രുവരിമുതല്‍ സ്‌കൂളുകള്‍ തുറക്കും. കൂടാതെ രാത്രി കര്‍ഫ്യുവും ലോക്ഡൗണും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം തിയേറ്റര്‍, ഹോട്ടല്‍, ജിം, ബാര്‍ എന്നിവിടങ്ങളില്‍ അമ്പതുശതമാനം പേര്‍ക്കുമാത്രമേ പ്രവേശനം ഉള്ളു. 
 
തുടര്‍ച്ചയായ മൂന്നാംദിവസവും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതുകൊണ്ടാണ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 19.9 ശതമാനമായി കുറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍