കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷം; വിമതനാകാന്‍ ചെന്നിത്തല നീക്കം നടത്തുന്നതായി ആരോപണം

Webdunia
ചൊവ്വ, 24 ഓഗസ്റ്റ് 2021 (07:54 IST)
പുനഃസംഘടന ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷം. ഗ്രൂപ്പുകള്‍ക്ക് പ്രിയപ്പെട്ടവരെ ഡി.സി.സി. അധ്യക്ഷന്‍മാരാക്കാന്‍ ചരടുനീക്കം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് പുനഃസംഘടന അന്തിമമാക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇന്ന് ഡല്‍ഹിക്ക് പോകും. മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിച്ച് നാളെ തന്നെ പട്ടിക പ്രസിദ്ധീകരിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. രമേശ് ചെന്നിത്തലയ്‌ക്കെതിരെ പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ ഉണ്ട്. തനിക്ക് ഇഷ്ടപ്പെട്ട നേതാക്കളെ ഡി.സി.സി. അധ്യക്ഷന്‍മാരാക്കി പാര്‍ട്ടി പിടിക്കാനുള്ള നീക്കമാണ് ചെന്നിത്തല നടത്തുന്നതെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ ചെന്നിത്തല രഹസ്യനീക്കങ്ങള്‍ നടത്തുന്നതായാണ് സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ചെന്നിത്തല വിമതനാകാന്‍ നീക്കം നടത്തുകയാണെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനുമുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article