രാഹുല്‍ ഗാന്ധിക്കും കെസി വേണുഗോപാലിനും പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 13 ഓഗസ്റ്റ് 2021 (08:17 IST)
രാഹുല്‍ ഗാന്ധിക്കും കെസി വേണുഗോപാലിനും പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടി. രണ്‍ദീപ് സുര്‍ജേവാല, അജയ് മാക്കന്‍, മാണിക്കം ടാഗോര്‍ ഉള്‍പ്പെടെ 23കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളാണ് പൂട്ടിയത്. കൂടാതെ പാര്‍ട്ടിയുടെ ഔദ്യോഗിക ഹാന്‍ഡിലായ ഏഴു അക്കൗണ്ടുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുമുണ്ട്. 
 
അതേസമയം നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ആര് നിയമലംഘനം നടത്തിയാലും നടപടിയുണ്ടാകുമെന്നും ട്വിറ്റര്‍ അറിയിച്ചു. ബാലാവകാശ കമ്മീഷന്റെ അറിയിപ്പിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തത്. ഡല്‍ഹിയില്‍ ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടതുകൊണ്ടാണ് ട്വിറ്ററിന്റെ നടപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍