ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനമെങ്കിലുമായാല്‍ തിയേറ്ററുകള്‍ തുറക്കാമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. മുഴുവന്‍ വ്യവസായ വാണിജ്യസ്ഥാപനങ്ങളും തുറക്കാനുള്ള അനുമതി നല്‍കിയിട്ടും തിയേറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.