തലസ്ഥാനത്ത് പൊലീസുദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 ജൂണ്‍ 2022 (08:34 IST)
തലസ്ഥാനത്ത് പൊലീസുദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സിപിഎം പ്രവര്‍ത്തകര്‍ കെപിസിസി ഓഫീസ് ആക്രമിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായിരുന്നു. അതേസമയം കെപിസിസി ഓഫീസ് ആക്രമണത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
 
കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാത്രിയോടെ സംസ്ഥാനത്ത് കലാപസമമായ സാഹചര്യമായിരുന്നു. പലയിടത്തും സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറ്റുമുട്ടി. കൂടാതെ കണ്ണൂര്‍ പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസായ ഗാന്ധി മന്ദിരത്തെയു സിപിഎം ആക്രമിച്ചു. ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ നിലയിലാണ്. കോഴിക്കോട് പോരാമ്പ്ര കോണ്‍ഗ്രസ് ഓഫീസിന് നേരെ അര്‍ദ്ധരാത്രിയോടെ ബോംബേറ് ഉണ്ടായി. പയ്യന്നൂരിലെ കാറമേല്‍ പ്രിയദര്‍ശിനി യൂത്ത് സെന്റര്‍ അടിച്ചുതകര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article