വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം: കെപിസിസി ആസ്ഥാനത്തിനു നേരെ സിപിഎം ആക്രമണം, ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ നിലയില്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 14 ജൂണ്‍ 2022 (08:19 IST)
കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാത്രിയോടെ സംസ്ഥാനത്ത് കലാപസമമായ സാഹചര്യമായിരുന്നു. പലയിടത്തും സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറ്റുമുട്ടി. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് നേരെ സിപിഎം ആക്രമണം നടത്തി. കൂടാതെ കണ്ണൂര്‍ പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസായ ഗാന്ധി മന്ദിരത്തെയു സിപിഎം ആക്രമിച്ചു. ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ നിലയിലാണ്. 
 
കോഴിക്കോട് പോരാമ്പ്ര കോണ്‍ഗ്രസ് ഓഫീസിന് നേരെ അര്‍ദ്ധരാത്രിയോടെ ബോംബേറ് ഉണ്ടായി. പയ്യന്നൂരിലെ കാറമേല്‍ പ്രിയദര്‍ശിനി യൂത്ത് സെന്റര്‍ അടിച്ചുതകര്‍ത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍