വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ച ഒരാള്‍ അധ്യാപകന്‍; ജോലി തെറിക്കും, വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി

തിങ്കള്‍, 13 ജൂണ്‍ 2022 (20:42 IST)
വിമാനത്തില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്താന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍. ഇയാള്‍ക്കെതിരെ അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. ഇയാള്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കയ്യേറ്റശ്രമം ഉണ്ടായത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍