സംസ്ഥാനത്ത് മുന്ന് പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു, പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത് മലപ്പുറത്തും കാസർഗോഡും

Webdunia
തിങ്കള്‍, 16 മാര്‍ച്ച് 2020 (20:19 IST)
തിരുവനന്തപുരം: കേരളത്തിൽ മൂന്ന് പേർക്കുകൂടി കോവിഡ് 19 ബാധ സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയി. മലപ്പുറത്ത് രണ്ട് പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 
 
12,720 പേർ സംസ്ഥാനത്ത് നിരക്ഷണത്തിലാണ്. ഇതിൽ 270 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളത്. മറ്റുള്ളവർ വീടുകളിലാണ്. ഇന്ന് 72 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 2,297 പേരുടെ ശ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 1,693 പേരുടെ ഫലവും നെഗാറ്റീവ് ആണ്. ബാക്കിയുള്ളവരുടെ ഫലം വന്നിട്ടില്ല.
 
മുൻകകരുതലുകളുടെ ഭാഗമായി വിദേശത്തേക്ക് പോകുന്നവരെയും പരിശോധിക്കും. അതേസമയം ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങണം എന്ന് മുഖ്യമന്ത്രി അവശ്യപ്പെട്ടു. രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം സംസ്ഥാനത്ത് സതംഭനാവവസ്ഥ ഉണ്ടാകാൻ പാടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാപാര മേഖല നിർജീവാവസ്ഥയിലാണ് എന്നും വരും ദിവസങ്ങളിൽ സമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കാം എന്നും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article