സപ്ലൈകോ ക്രിസ്മസ് - ന്യൂ ഇയര്‍ ഫെയര്‍ നാളെ മുതല്‍

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2023 (11:14 IST)
സപ്ലൈകോ ക്രിസ്മസ് - ന്യൂ ഇയര്‍ ചന്ത ഡിസംബര്‍ 21 വ്യാഴാഴ്ച (നാളെ) ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് ക്രിസ്മസ് ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം. തിരുവനന്തപുരത്തിനു പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും ചന്തകള്‍ ഉണ്ടാകും. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിസ്മസ് - ന്യൂ ഇയര്‍ ചന്തയില്‍ 13 ഇന സബ്സിഡി സാധനങ്ങള്‍ ലഭിക്കും. 
 
1600 ഓളം ഔട്ട്ലെറ്റുകളിലാണ് വില്‍പ്പനയുണ്ടാകുക. സാധനങ്ങള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടി ശനിയാഴ്ച പൂര്‍ത്തിയായി. ജില്ലാ ചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റേയും മില്‍മയുടെയും സ്റ്റാളുകള്‍ ഉണ്ടാകും. 
 
കണ്‍സ്യൂമര്‍ ഫെഡിന്റെ ക്രിസ്മസ് - പുതുവര്‍ഷ ചന്തകള്‍ ഡിസംബര്‍ 23 മുതല്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കും. ഡിസംബര്‍ 30 ന് ചന്തകള്‍ അവസാനിക്കും. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article