റിജിത്ത് വധക്കേസ്: പ്രതികളായ ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 ജനുവരി 2025 (11:51 IST)
റിജിത്ത് വധക്കേസിലെ പ്രതികളായ ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം. കൂടാതെ പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണമെന്ന് കോടതി വിധിച്ചു. കേസില്‍ 10 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഒരാള്‍ വിചാരണ വേളയില്‍ മരണപ്പെട്ടു. 19 വര്‍ഷം മുന്‍പാണ് കൊലപാതകം നടന്നത്.
 
2005 ഒക്ടോബര്‍ 3 രാത്രി 9 മണിക്ക് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന റിജിത്തിനെ പത്തംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. റിജിത്തിന് മാരകമായി വെട്ടേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്ന മൂന്നു സുഹൃത്തുക്കള്‍ക്കും വെട്ടേറ്റു.
 
സമീപത്തെ ക്ഷേത്രത്തില്‍ ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെടുമ്പോള്‍ റിജിത്തിന് 26 വയസ്സായിരുന്നു പ്രായം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍