പെരിയാര്‍ കൊലപാതക കേസില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. 1 മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം. കൂടാതെ പ്രതികള്‍ക്ക് 2ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ആറുവര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേരളത്തെ നടുക്കിയ അരുംകൊലയ്ക്ക് പിന്നിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. കുറ്റക്കാരില്‍ ഏകദേശം പേരും സിപിഎം പ്രവര്‍ത്തകരോ നേതാക്കളോ ആണ്.