പ്രായം ചെന്ന മാതാപിതാക്കളും കുടുംബ പ്രാരാബ്ധങ്ങളും; കോടതിയില്‍ കരഞ്ഞ് കെഞ്ചി പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 28 ഡിസം‌ബര്‍ 2024 (13:31 IST)
കുടുംബ പ്രാരാബ്ധങ്ങള്‍ പറഞ്ഞ് കോടതിയില്‍ കരഞ്ഞ് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍. ഏറെ നാളായി തങ്ങള്‍ ജയി ജയിലിലാണെന്നും കുടുംബപ്രരാബ്ധങ്ങള്‍ നിരവധി ഉണ്ടെന്നും പ്രതികള്‍ കോടതിയില്‍ പറഞ്ഞു. പട്ടാളക്കാരന്‍ ആകാനായിരുന്നു തനിക്ക് ആഗ്രഹമെന്നും പതിനെട്ടാം വയസ്സില്‍ ജയിലില്‍ കയറിയതാണെന്നും ഏഴാം പ്രതി അശ്വിന്‍ പറഞ്ഞു. വീട്ടുകാരെ ആറുവര്‍ഷമായി കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും അമ്മ രോഗാവസ്ഥയിലാണെന്നാണ് എട്ടാം പ്രതി പറയുന്നത്.
 
അതേ സമയം കേസിലെ പതിനഞ്ചാം പ്രതിയായ സുരേന്ദ്രന്‍ തനിക്ക് വധശിക്ഷ വിധിക്കണമെന്ന് കോടതിയുടെ ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നും കരഞ്ഞുകൊണ്ടാണ് സുരേന്ദ്രന്റെ പ്രതികരണം. പെരിയ ഇരട്ടക്കെലക്കേസില്‍ ഉദുമ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 14 പേരെയാണ് കുറ്റക്കാരായി സിബിഐ കോടതി വിധിച്ചത്. 
 
ശിക്ഷിക്കപ്പെട്ട 14 പേരില്‍ ആറു പേര്‍ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. കുറ്റക്കാര്‍ക്ക് ജനുവരി മൂന്നിന് ശിക്ഷ വിധിക്കും. അതേസമയം കോടതി 10 പ്രതികളെ വെറുതെ വിട്ടിട്ടുണ്ട്. ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞിട്ടുണ്ട്. എറണാകുളം സിബിഐ കോടതി ജഡ്ജി എന്‍ ശേശാദ്രിനാഥാണ് വിധി പ്രസ്താവിച്ചത്. 2019 ഫെബ്രുവരി 17നാണ് കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു ഇരുവരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍