Christmas - New Year Bumper Lottery Result: ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി; 20 കോടിയുടെ ഭാഗ്യശാലി ആരെന്നോ?

രേണുക വേണു
ബുധന്‍, 24 ജനുവരി 2024 (15:28 IST)
Christmas New Year Bumper Lottery Result: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി. ഒന്നാം സമ്മാനം XC 224091 എന്ന ടിക്കറ്റിനാണ്. പാലക്കാട് വിന്‍ സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഉടമ ഷാജഹാന്റെ പക്കല്‍നിന്നും വാങ്ങിച്ച ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഹോള്‍സെയില്‍ കടയായ ഇവിടെ നിന്ന് തിരുവനന്തപുരം സ്വദേശിയായ ഏജന്റ് ദുരൈരാജാണ് ടിക്കറ്റ് വാങ്ങിയത്. തുടര്‍ന്ന് കിഴക്കേക്കോട്ട ലക്ഷ്മി സെന്ററിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. 
 
20 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കഴിഞ്ഞുള്ള തുക ജേതാവിനു ലഭിക്കും. മറ്റു സീരീസുകളിലെ ഇതേ നമ്പറിന് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article