'രണ്ട് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി താക്കോല്‍ കൊടുക്കും'; സുധാകരന്റെ പ്രഖ്യാപനം പാഴ് വാക്കായി, മറിയക്കുട്ടി വീടില്ല !

രേണുക വേണു

ബുധന്‍, 24 ജനുവരി 2024 (12:38 IST)
Mariyakutty

പെന്‍ഷന്‍ വിവാദത്തെ തുടര്‍ന്നു വാര്‍ത്തകളില്‍ ഇടംപിടിച്ച മറിയക്കുട്ടിക്ക് വീട് പണിതു കൊടുക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം പാഴ് വാക്കായി. മറിയക്കുട്ടിക്ക് വീടു പണിതുകൊടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നിര്‍വഹിക്കുമെന്നാണ് സുധാകരന്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 24 ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. 
 
വാര്‍ധക്യ പെന്‍ഷന്‍ മുടങ്ങിയതോടെ മറിയക്കുട്ടി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നവകേരള സദസ് നടക്കുമ്പോള്‍ മണ്‍ചട്ടിയുമായി മറിയക്കുട്ടി പ്രതിഷേധിച്ചത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. ഈ സമയത്താണ് മറിയക്കുട്ടിക്ക് വീട് പണിതു കൊടുക്കുമെന്ന് കെപിസിസി പ്രഖ്യാപിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍