അതേസമയം കൊരട്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ഖന്നാനഗര്‍ കൊഴുപ്പിള്ളി മണിയുടെ മകന്‍ ബിനു (39) വാണ് ഭാര്യ ഷീജയെ (40) വീട്ടില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയും മക്കളായ അഭിനവ് (11), അനുഗ്രഹ (5) എന്നിവരെ വെട്ടി പരിക്കേല്പിക്കുകയും ചെയ്തത്. സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് പോയ ബിനുവിനെ കൊരട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് പുറകുവശത്തുള്ള റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.