കോഴിക്കോട്ടെ ബസുകളിലെ നിയമ ലംഘനം : 1.7 ലക്ഷം രൂപ പിഴ ഈടാക്കി

എ കെ ജെ അയ്യര്‍

ശനി, 20 ജനുവരി 2024 (19:13 IST)
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന ബസുകളിലെ നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് 1.7 ലക്ഷം രൂപ പിഴ ഇനത്തിൽ ഈടാക്കി. ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കോഴിക്കോട്, താമരശേരി, മുക്കം, നരിക്കുനി, വടകര, പേരാമ്പ്ര എന്നീ സ്റ്റാണ്ടുകളിലാണ് പരിശോധന നടത്തിയത്.

എയർ ഹോൺ ഘടിപ്പിച്ച 31 ബസുകളാണ്‌ പിടികൂടി നടപടി സ്വീകരിച്ചത്. ഇതിനൊപ്പം നിയമം ലംഘിച്ചു അലങ്കാരങ്ങൾ നടത്തിയത് എടുത്തുമാറ്റാനും നിർദ്ദേശിച്ചു. ജീർണ്ണിച്ച ബോഡിയുമായി തലശേരി - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തിയ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും തുടർച്ചയായി പരിശോധന ഉണ്ടാകുമെന്നാണ് സൂചന. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍