അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയില്‍ നിന്നുള്ള മൂന്നാമത്തെ സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങി. വിമാനത്തില്‍ ഉണ്ടായിരുന്നത് 112 പേരാണ്. ഇതില്‍ കൂടുതലും ഹരിയാന സ്വദേശികളാണ്. 44 പേരാണ് ഹരിയാനക്കാര്‍. 31 പഞ്ചാബ് സ്വദേശികളും ഉണ്ട്. കഴിഞ്ഞ ദിവസമാണ് രണ്ടാംഘട്ട കുടിയേറ്റക്കാരെ അമേരിക്ക സൈനിക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിച്ചത്.
ഇവരെയും കൈവിലങ്ങും ചങ്ങലയും അണിയിച്ചാണ് കൊണ്ടുവന്നത്. പിന്നാലെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം എന്നോട് സൂചിപ്പിച്ചില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം മൂന്നാം ഘട്ടത്തില്‍ വന്നവരില്‍ കൈവിലങ്ങും ചങ്ങലയും ഉണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.