സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 16 ഓഗസ്റ്റ് 2022 (20:07 IST)
കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ ഓണം ചിങ്ങമാസക്കാലത്താണ്. മാസങ്ങള്‍ക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികള്‍ക്ക് അനുസരിച്ചാണ്. സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു.
 
തമിഴ് മാസങ്ങളായ ആവണി-പൂരട്ടാശി എന്നിവ ചിങ്ങമാസ സമയത്താണ്. ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളിലായി ആണ് മലയാളമാസമായ ചിങ്ങം വരിക.

അനുബന്ധ വാര്‍ത്തകള്‍

Next Article