കേരളത്തിൽനിന്നുമുള്ള കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡാർക് നെറ്റിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Webdunia
ചൊവ്വ, 30 ജൂണ്‍ 2020 (12:52 IST)
കേരളത്തിൽനിന്നുമുള്ള കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡാർക് വെബിലേക്ക് വിറ്റതായി പൊലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവാസം പിടിയിലായ ചിലർ ചിത്രങ്ങൾ ഡാർക് വെബിൽ വിറ്റതായി സൈബർ ഡോമിന് വിവരം ലഭിച്ചു. ഇത്തരത്തിൽ ചിത്രങ്ങൾ തിരയുന്നവരെയും കൈമാറുന്നവരെയും പ്രത്യേക സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് കണ്ടെത്താനാവും എന്ന് സൈബർ ഡോം വ്യക്തമാക്കി.
 
കഴിഞ്ഞ ദിവസം പിടിയിലായവരിൽനിന്നും ലഭിച്ച ചിത്രങ്ങളിൽ നിന്നും കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുട്ടികൾ ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിയ്ക്കും. ഇതുമായി ബന്ധപ്പെട്ട അന്വേഷങ്ങളിൽ ഇന്റർപോളിന്റെ സഹായവും കേരള സൈബർ ഡോമിന് ലഭിയ്ക്കും. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും കൈമാറുന്ന സാമൂഹ്യ മാധ്യമങ്ങളിലെ നിരവധി ഗ്രൂപ്പുകൾ പൊലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടികളുടെ ചിത്രങ്ങൾ ഡാർക് വെബിൽ വിൽക്കുന്നതായി കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article