24 മണിക്കൂറിനിടെ 418 മരണം, 18,522 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,66,840
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 18,522 പേർക്ക് കൊവിഡ് ബാധ. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,66,840 ആയി. 418 പേരാണ് വൈറസ് ബാധിച്ച് ഇന്നലെ മാത്രം മരിച്ചത്. 16,893 പേർക്കാണ് രോഗബാധയെ തുടർന്ന് രാജ്യത്ത് ജീവൻ നഷ്ടമായത്.
2.15,125 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 3,34,822 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബധിതരുടെ എണ്ണം 1,69,883 ആയി. 5,257 പേർക്കാണ് കഴിഞ്ഞ ദിവസം മാത്രം മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 7,610 പേർ മഹാരാഷ്ട്രയിൽ ആകെ മരണപ്പെട്ടത്. 86,224 പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചിരിച്ചത്. ഡൽഹിയിൽ 85,161 പേർക്ക് രോഗബധ സ്ഥിരീകരിച്കിട്ടുണ്ട്.