രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പത്താംദിവസം ഡിസ്ചാർജ് ചെയ്യാം, കൊവിഡ് പരിശോധനയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദഗ്ധ സമിതി

ചൊവ്വ, 30 ജൂണ്‍ 2020 (08:57 IST)
തിരുവനന്തപുരം: ചികിത്സയിലുള്ള കൊവിഡ് ബാധിതർ ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കുന്നില്ലെങ്കിൽ വീണ്ടും പിസിആർ ടെസ്റ്റിന് വിധേയരാക്കേണ്ടതില്ല എന്ന് വിദഗ്ധ സമിതിയുടെ നിർദേശം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ലെങ്കിൽ പത്ത് ദിവസത്തിന് ശേഷം ടെസ്റ്റ് കൂടാതെ തന്നെ ഡിസ്ചാർജ് ചെയ്യാം എന്നാണ് സമിതിയുടെ ശുപാർശ. സമൂഹത്തിൽ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവർക്ക് കൂടുതൽ പിസിആർ ടെസ്റ്റുകൾ നടത്തണം എന്നും സമിതി ശുപാർശ ചെയ്തു.
 
മരണനിരക്ക് കുറയ്ക്കുന്നതിന് തീവ്ര പരിചരണ വിഭാഗം കൂടുതൽ കുറ്റമറ്റതാക്കണം. രോഗികൾ തയ്യാവുകയാണെങ്കിൽ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ ഏർപ്പെടുത്തണം. കേരളത്തിൽനിന്നും ഇതര സംസ്ഥാനങ്ങളിലെത്തി പൊസിറ്റീവ് ആയവരുടെ വിവരം അടിയന്തരമായി ലഭ്യമാക്കി അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ എത്രയും പെട്ടന്ന് കണ്ടെത്തി നിരീക്ഷണത്തിലാക്കണം എന്നും വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍