കുളി രാത്രിയാക്കുന്നത് ഏറെ ഗുണം ചെയ്യും, അറിയൂ !

തിങ്കള്‍, 29 ജൂണ്‍ 2020 (15:46 IST)
മനുഷ്യൻ പരിഷ്കൃത സംസ്ക്കാരത്തിലേക്ക് കടന്നതുമുതലുള്ള ഒരു ശീലമാണ് കുളിക്കുക എന്നത്. ചിലർ ഒരു നേരം കുളിക്കുന്നവരാണ് ചിലരാകട്ടെ രണ്ടോ അതിലധികമോ നേരം കുളിക്കുന്നവരും. എന്നാൽ എപ്പോഴാണ് കുളിക്കാൻ ഏറ്റവും ഉത്തമമായ സമയം ഏത് എന്ന് അറിയാമോ. എങ്കിൽ അങ്ങനെ ഒരു സമയം ഉണ്ട്.
 
രാത്രിയിൽ കുളിക്കുന്നതിന് ഗുണങ്ങളേറെയാണ് എന്നാണ് ചിക്കാഗോയിലെ റഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ശരീരത്തെ വൃത്തിയാക്കുക എന്നു മാത്രമല്ല. മാനസികമായ ആരോഗ്യത്തിനും രാത്രിയിലെ കുളി ഏറെ നല്ലതാണ് എന്നാണ് പഠനത്തിലെ കണ്ടെത്തൽ.
 
പകൽ മൂഴുവൻ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കുകളെ നിക്കം ചെയ്യുക മാത്രമല്ല, ഒരു ദിവസത്തെ മുഴുവൻ മാനസിക സംഘർഷത്തെയും, സ്ട്രെസ്സിനെയു ഇല്ലാതാക്കാൻ രാത്രിയിലെ കുളി സഹായിക്കും. രാത്രിയിൽ സുഖ നിദ്ര ലഭിക്കുന്നതിനും ഇത് ഗുണകരമാണ്. ഇതിനായി ഉറങ്ങുന്നതിന് രണ്ട് മണിക്കൂറ്` മുൻപായി കുളിക്കുക എന്നാണ് പഠനം പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍