പിഡബ്ല്യുസിയെ കരിമ്പട്ടികയിൽ പെടുത്തണം, ശിവശങ്കർ ചട്ടം ലംഘിച്ചു: ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്

Webdunia
വ്യാഴം, 23 ജൂലൈ 2020 (11:06 IST)
തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ കരിമ്പട്ടികയില്‍ ഉൾടുത്താന്‍ ശുപർശ ചെയ്ത് ചീഫ് സെക്രട്ടറി തല സമിതി. പൊതുമേഘല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ സർക്കാർ എംപ്ലം ഉപയോഗിയ്ക്കുന്നത് വിലക്കണം എന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. ഐടി വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ ജോലിയ്ക്കായി സ്വപ്ന സുരേഷിനെ ശുപാർശ ചെയ്തത് എം ശിവശങ്കർ ആയിരുന്നു എന്ന് സമിതി നേരത്തെ കണ്ടെത്തിയിരുന്നു. ശിവശങ്കർ ചട്ടങ്ങൾ ലംഘിച്ചു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ
 
അതേസമയം നയതന്ത്ര പാഴ്സലില്‍ എത്തിയ സ്വര്‍ണം കസ്റ്റംസ് തടഞ്ഞുവച്ചതിനെത്തുടര്‍ന്ന് സ്വപ്ന സുരേഷ് ശിവശങ്കറിനോട് സഹായം തേടിയിരുന്നെങ്കിലും അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള സഹായം നൽകിയോ എന്ന കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ശിവശങ്കറിനോട് നേരിട്ടും മറ്റൊരാളുടെ ഫോണ്‍ ഉപയോഗിച്ചും സ്വപ്ന സഹായം തേടിയിരുന്നതായി നേരത്തേ വ്യക്തമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article