മെഡിക്കൽ കോളേജിലെ ചികിത്സ ഗുരുതരാവസ്ഥയിലുള്ളവർക്കായി മാറ്റണം, രോഗലക്ഷണങ്ങളില്ലാത്തവർക്ക് വീട്ടിൽ തന്നെ ചികിത്സ നൽകാം: വിദഗ്ധ സമിതി

വ്യാഴം, 23 ജൂലൈ 2020 (08:49 IST)
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം അതിദ്രുതം വർധിയ്ക്കുന്ന പഴ്ചാത്തലത്തിൽ കൊവിഡ് ചികിത്സാ മാർഗരേഖയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദഗ്ധ സമിതി. മെഡിക്കൽ കോളേജുകളിലെ കൊവിഡ് ചികിത്സ ഗുരുതരാവസ്ഥയിലുള്ളവർക്ക് മാത്രമായി ചുരുക്കണം എന്നും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ വീടുകളിൽ തന്നെ ചികിത്സിയ്ക്കണം എന്നും നിർദേശിയ്ക്കുന്ന റിപ്പോർട്ട് സമിതി സാർക്കാരിന് കൈമാറി. കൊവിഡ് സ്ഥിരീകരിച്ച ശേഷം മറ്റു പ്രശ്നങ്ങൾ ഇല്ലെങ്കിൽ 10 ആം ദിവസം ഡിസ്ചാർജ് ചെയ്യാം എന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. 
 
രോഗ ബാധിതരുടെ എണ്ണം ഇനിയും കൂടും. പരിശോധന നടത്തുന്ന ഇടങ്ങളിലൊക്കെ വലിയ തോതിൽ രോഗികളെ കണ്ടെത്തുന്നു. ക്ലസ്റ്ററുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യം ഗുരുതരമാണ്. ക്ലസ്റ്ററുകളില്‍ 80 ശതമാനവും സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ മേഖലകളിലാണ്.പലരിലും രോഗ ലക്ഷങ്ങൾ പോലും പ്രകടമല്ല. ഈ സാഹചര്യത്തില്‍ ചികിത്സകള്‍ക്കായി കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങള്‍ തുടങ്ങണം. മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ചികിത്സ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി മാറ്റണം. 

നിലവില്‍ വളരെ കുറച്ച്‌ പേര്‍ക്കാണ് രോഗം ഗുരുതരമാകുന്നത്. എന്നാല്‍ ഈ സാഹചര്യവും മാറിയേക്കാം. അതുകൊണ്ട് സര്‍ക്കാര്‍ മേഖലയിലെ തീവ്ര പരിചരണ വിഭാഗങ്ങള്‍ ശക്തിപ്പെടുത്തണം. നിരക്ക് നിശ്ചയിച്ച്‌ സ്വകാര്യ ആശുപത്രികളില്‍ കൂടി ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രങ്ങള്‍ തുടങ്ങണം. സമ്പര്‍ക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം കൂടാതിരിക്കാന്‍ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും നിര്‍ദേശമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍