കൊവിഡ് രോഗിയുടെ മകനൊപ്പം ഫുട്‌ബോൾ കളിച്ചു; മുപ്പതോളം കുട്ടികൾ നിരീക്ഷണത്തിൽ

എകെ‌ജെ അയ്യര്‍

ബുധന്‍, 22 ജൂലൈ 2020 (16:02 IST)
കോവിഡ് സ്ഥിരീകരിച്ചയാളുടെ മകനൊപ്പം ഫുട്‌ബോൾ കളിച്ച മുപ്പതോളം കുട്ടികളെ കോവിഡ് നിരീക്ഷണത്തിലാക്കി. മുക്കം നഗരസഭാ പരിധിയിൽ പെട്ട കളിസ്ഥലത്തായിരുന്നു കുട്ടികൾ ഫുട്‌ബോൾ കളിച്ചത്.
 
കഴിഞ്ഞ ദിവസം മുക്കം പ്രദേശത്തു കോവിഡ് ബാധ സ്ഥിരീകരിച്ച അഞ്ചു പേരിൽ ഒരാളുടെ മകനൊപ്പമാണ് കുട്ടികൾ കളിച്ചത്. ഇയാൾ 14 ദിവസങ്ങളായി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ നിരീക്ഷണം പൂർത്തിയാക്കി രണ്ട് ദിവസങ്ങൾ കഴിഞ്ഞായിരുന്നു ഇയാളുടെ സ്രവ പരിശോധനാ ഫലം  പുറത്തുവന്നത്.
 
ഇതിനിടെ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ ഇയാൾ കുടുംബാംഗങ്ങളുമൊത്ത് കഴിഞ്ഞിരുന്നു. ഇതാണ് ഇയാളുടെ മകനും കൂട്ടുകാർക്കും വിനയായത്. സംഭവം പ്രദേശത്തു  ആശങ്ക ഉയർത്തിയിരിക്കുകയാണിപ്പോൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍