24 മണിക്കൂറിനിടെ 37,724 പേർക്ക് രോഗബാധ, 648 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേയ്ക്ക്
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,724 പേർക്ക് കൊവിഡ് ബാധ. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. 11,92,915 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4,11,133 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 7,53,050 പേർ രാജ്യത്ത് രോഗമുക്തി നേടി.
ഇന്നലെ മാത്രം 648 പേരാണ് രാജ്യത്ത് രോഗബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസഖ്യ 29,000 ത്തോട് അടുക്കുകയാണ്. 28,732 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,27,031 ആയി. 12,276 പേരാണ് മഹാരാഷ്ട്രയിൽ മരണപ്പെട്ടത്. 1,80,643 പേർക്കാണ് തമിഴ്നാട്ടിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,626 ആണ് തമിഴ്നാട്ടിലെ മരണസംഖ്യ. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 1,25,096 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ 3,690 പേർ മരണപ്പെട്ടു.