സംസ്ഥാനത്ത് രണ്ടുപേർകൂടി കൊവിഡ് ബാധിച്ച് മരിച്ചു, മരണം കോഴിക്കോടും കാസർകോടും

ബുധന്‍, 22 ജൂലൈ 2020 (09:27 IST)
സംസ്ഥാനത്ത് രണ്ട് പേർകൂടി കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു. കോഴിക്കോടും കാസർഗോഡുമാണ് കൊവിഡ് മരണങ്ങൾ ഉണ്ടായത്. കാസർകോട് അണങ്കൂർ സ്വദേശി 47 കാരി ഖൈറുന്നീസയും, കോഴിക്കോട് 57 കാരനായ കോയയുമാണ് മരണപ്പെട്ടത്. ഖൈറുന്നീസ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലും, കോയ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു.
 
ഖൈറുന്നീസയ്ക്ക് തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനയിൽ രക്തത്തിൽ ഓക്സിജന്റെ അളവ് കുറവാണ് എന്ന് കണ്ടെത്തിയതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളയതിനെ തിടർന്ന് മരണം സംഭവിയ്ക്കുകയായിരുന്നു. ഇവർക്ക് രോഗം ബധിച്ചത് എവിടെനിന്നെന്ന് വ്യക്തമായിട്ടില്ല. കോഴിക്കോട് മരണപ്പെട്ട കോയ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് പട്ടികയിൽ ഗുരുതാരാവസ്ഥയിലുള്ള രോഗിയായിരുന്നില്ല കോയ. കോയയുടെ മരണം അപ്രതീക്ഷിതമായിരുന്നു എന്നാണ് മെഡിക്കൽ കോളേജിന്റെ വിലയിരുത്തൽ .  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍