Karkadaka Vavu Holiday: കര്‍ക്കടക മാസത്തിലൂടെയാണ് മലയാളികള്‍ കടന്നുപോകുന്നത്. മലയാള മാസങ്ങളിലെ അവസാന മാസമായ കര്‍ക്കടകത്തെ രാമായണ മാസം, പഞ്ഞ മാസം, വറുതി മാസം എന്നെല്ലാം വിശേഷിപ്പിക്കാം. കര്‍ക്കടക മാസം പൊതുവെ ആഘോഷങ്ങളും ആര്‍ഭാടങ്ങളും കുറഞ്ഞ കാലമാണ്.
ജൂലൈ 24 (വ്യാഴം) കര്‍ക്കടകം എട്ടിനാണ് കര്‍ക്കടക വാവ്. അന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. കുടുംബങ്ങളില്‍ നിന്ന് വേര്‍പ്പെട്ടു പോയവരെ ഓര്‍ക്കുന്ന ദിവസമാണ് കര്‍ക്കടക വാവ്. പിതൃസ്മരണയുടെ ഭാഗമായി ഹെന്ദവ വിശ്വാസികള്‍ തങ്ങളുടെ കുടുംബങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞു പോയവര്‍ക്കായി കര്‍ക്കടക വാവ് ദിവസം ബലിതര്‍പ്പണം നടത്തും.