തുറസ്സായ സ്ഥലങ്ങളിൽ ചെറിയ വലിപ്പത്തിലുള്ള സ്രവ കണങ്ങൾ വളരെ വേഗത്തിൽ വായുവിൽ അലിഞ്ഞു ചേരും ഇവ പിന്നീട് സൂര്യപ്രകാശത്തിൽ നിർവീര്യമാകും എന്നാണ് പഠനങ്ങളിലെ കണ്ടെത്തൽ എന്നാൽ വായു സഞ്ചാരമില്ലാത്ത ഇടങ്ങളിൽ വായുവിൽ വൈറസിന്റെ സാന്ദ്രത കൂടുതലായിരിയ്ക്കും. ഇത് വലിയ രോഗവ്യാപനത്തിന് കാരണമാകും എന്ന് ശേഖർ സി മാണ്ഡെ കുറിപ്പിൽ പറയുന്നു. ജോലി സ്ഥലങ്ങൾ ഉൾപ്പടെ കൂടുത വായു സഞ്ചാമുള്ളതാക്കി മാറ്റുകയും അടഞ്ഞ സ്ഥലങ്ങളിൽപോലും കൃത്യമായ രീതിയിൽ മാസ്ക് ധരിയ്ക്കുകയും ചെയ്യണം എന്ന് ശേഖർ സി മാണ്ഡെ വ്യക്തമാക്കുന്നു