ചേർത്തല കടപ്പുറത്ത് വിമാന അവശിഷ്ടം അടിഞ്ഞു

Webdunia
വെള്ളി, 29 ജൂലൈ 2016 (08:40 IST)
ചേര്‍ത്തല കടപ്പുറത്ത് വിമാന അവശിഷ്ടങ്ങൾ അടിഞ്ഞു. ചേർത്തലയിലെ ചെത്തി കടപ്പുറത്താണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കടലില്‍ മീന്‍ പിടിക്കാന്‍ പോയ തൊഴിലാളികളുടെ വലയിലാണ് രണ്ടരമീറ്റര്‍ നീളം വരുന്ന അവശിഷ്ടം കുടുങ്ങിയത്. പുറമെ ഇന്ത്യന്‍ ലിപിയിലുള്ള അക്ഷരങ്ങള്‍കൊണ്ട് അവ്യക്തമായി എന്തോ എഴുതിയിട്ടുണ്ട്. ഉള്‍ഭാഗത്ത് ഇസ്രായേല്‍ ഭാഷയില്‍ വിവരങ്ങള്‍ സൂചിപ്പിച്ചിട്ടുള്ളതുകൊണ്ട് ഇത് ഇസ്രായേല്‍ വിമാനത്തിന്റെ അവശിഷ്ടം ആണോയെന്നും സംശയിക്കുന്നു. 
 
വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് അവശിഷ്ടം അര്‍ത്തുങ്കല്‍ സ്റ്റേഷനിലേക്ക് മാറ്റി. കൊച്ചിയില്‍നിന്ന് ഇന്ത്യന്‍ നേവിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച എത്തി പരിശോധന നടത്തും. ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ട്മാണോയെന്ന് നേവിയുടെ വിദഗ്ധ പരിശോധനയിലെ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
 
Next Article