സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിന്റെ വോട്ടണ്ണെല്‍ ഇന്ന് നടക്കും. രാവിലെ 8 മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കും. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 15 വാര്‍ഡുകളിലേക്കാണ് ഇന്നലെ ഉപതെരഞ്ഞടുപ്പ് നടന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനിലെയും ഫലം നിര്‍ണായകമാവും.
ജില്ലാ പഞ്ചായത്ത് ഭരണം നിര്‍ണയിക്കുന്നതാവും ഉപതെരഞ്ഞെടുപ്പ് ഫലം. ബിജെപി യുടെ സിറ്റിങ്ങ് സീറ്റിലെ മത്സരവും നിര്‍ണായകമാണ്.
കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമുഹാജിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉദുമ ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പിന് നടന്നത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 17 അംഗ ഭരണസമിതിയില്‍ യുഡിഎഫ് എട്ടും ഇടതുമുന്നണി ഏഴും ബിജെപി രണ്ട് സീറ്റുമാണ് നേടിയത്. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നേടിയത്്. അതിനാല്‍ ഇവിടുത്തെ വിജയം ഭരണത്തില്‍ നിര്‍ണായകമാണ്.
തിരുവനന്തപുരത്തെ പാപ്പനംകോട് വാര്‍ഡിലെ തെരഞ്ഞെടുപ്പ് ഇരുമുന്നണികളേക്കാളും ബിജെപിക്കാണ് നിര്‍ണായകം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പാപ്പനംകോട് വാര്‍ഡ്. ഇവിടെ വിജയം ആവര്‍ത്തിക്കേണ്ടത് പാര്‍ട്ടിക്ക് അഭിമാന പ്രശ്‌നമാണ്.