കടിഞ്ഞൂല്‍ പ്രസവത്തില്‍ നാലു കുട്ടികളെ ലഭിച്ച ദമ്പതികള്‍ക്ക് ചാരിതാര്‍ത്ഥ്യം. കുട്ടികളില്ലാതെ ഏറെക്കാലം വിഷമിച്ച ദമ്പതികള്‍ക്കാണ് ഒറ്റപ്രസവത്തില്‍ നാലുകുട്ടികളെ ലഭിച്ചത്.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ചേര്‍ത്തല കുരിശിങ്കല്‍ ജോസഫിന്റെ ഭാര്യ പ്രിന്‍സിയാണ് അഞ്ച് വര്‍ഷം നീണ്ട കാത്തിരിപ്പിനു ശേഷം നാലുകുട്ടികളെ ഒരുമിച്ചു പ്രസവിച്ചത്. മൂന്ന് ആണ്കുഞ്ഞുങ്ങളും ഒരു പെണ്‍കുഞ്ഞുമാണ് ജനിച്ചത്.
ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. ഡോ ജയതാ സാമന്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെയും അമ്മയേയും പരിചരിക്കുന്നത്.