ചെറുപ്പക്കാരെ വഞ്ചിച്ച സര്‍ക്കാര്‍ ആണ് കേരളം ഭരിക്കുന്നത്: ചാണ്ടി ഉമ്മന്‍

ശ്രീനു എസ്
വെള്ളി, 19 മാര്‍ച്ച് 2021 (12:18 IST)
ചെറുപ്പക്കാരെ വഞ്ചിച്ച സര്‍ക്കാര്‍ ആണ് കേരളം ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍. നീതിക്കു വേണ്ടി യാചിച്ച ആയിരക്കണക്കിനു ചെറുപ്പക്കാരെ  തെരുവില്‍ ഇഴയിച്ച ചരിത്രമുള്ള  സര്‍ക്കാരിനെ ചവിട്ടിപ്പുറത്താക്കാന്‍ യുവജനങ്ങള്‍ക്കൊപ്പം സമസ്ത ജനവിഭാഗങ്ങളും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. പള്ളിച്ചലില്‍ കാട്ടാക്കട മണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
 
കൊലപതാക രാഷ്ട്രീയത്തില്‍ റക്കോര്‍ഡ് വര്‍ദ്ധനവാണ് പിണറായി സര്‍ക്കാരിന്റെത്. വികസനം എല്ലാം പാര്‍ട്ടിക്കാര്‍ക്കു നടത്തി പിഎസ്‌സിയെ പാര്‍ട്ടി സര്‍വീസ് കമ്മീഷനായി മാറ്റിയ സര്‍ക്കാരാണിത്. മാറ്റം അനിവാര്യമാണ് അതു കാട്ടാക്കട മണ്ഡലത്തിലും വേണം. മലയിന്‍കീഴ് വേണുഗോപാല്‍ ജയിക്കേണ്ടത് തലസ്ഥാന നഗരിയുടെ കൂടെ ആവശ്യമാണ് എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article