രാജ്യത്താകെ 75 ജില്ലകൾ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം

Webdunia
ഞായര്‍, 22 മാര്‍ച്ച് 2020 (15:58 IST)
ഡൽഹി: കോവിഡ് 19 ബാധ അതിവേഗം പടർന്നുപിടിക്കുന്നതിനാൽ. വൈറസ് ബാധ സ്ഥിരീകരിച്ച കേരളത്തിലെ ഏഴ് ജില്ലകൾ ഉൾപ്പെടെ രാജ്യത്താകെ 75 ജില്ലകൾ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം. പത്തനംതിട്ട, കാസർകോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ ജില്ലകളാണ് കേരളത്തിൽ അടയ്ക്കുന്നത്. അവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാം അടച്ചിടാനാണ് നിർദേശം.
 
ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നതിനുള്ള തടസമില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഉടൻ പ്രഖ്യാപിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ക്യാബിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മാർച്ച് 31 വരെ അന്തർ സംസ്ഥാന ബസ് സര്‍വീസുകൾ നിർത്തിവക്കാനും നിർദേശം നൽകി. 
 
75 ജില്ലകളിലും അവശ്യ സർവീസുകൾ മാത്രം മതിയെന്ന നിർദേശം അതത് സർക്കാരുകൾ നൽകുമെന്നും യോഗം അറിയിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന ചെയ്ത ജനതാ കർഫ്യൂ തമിഴ്നാട് സർക്കാർ തിങ്കളാഴ്ച രാവിലെ 5 മണിവരെ നീട്ടി. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് നടപടിയെന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article