ടിക്കറ്റുകൾ റദ്ദാക്കാൻ പ്രത്യേക നമ്പർ ഒരുക്കി ഇന്ത്യൻ റെയിൽവേ !

ഞായര്‍, 22 മാര്‍ച്ച് 2020 (12:47 IST)
കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്തെ ട്രെയിൻ സർവീസുകൾ വെട്ടിച്ചുരുക്കിയ പശ്ചാത്തലത്തിൽ ടിക്കറ്റുകൾ റദ്ദാക്കാൻ പ്രത്യേക സൗകര്യം ഒരുക്കി ഇന്ത്യൻ റെയിൽ‌വേ. റിസർവേഷൻ കൗണ്ടറുകളിൽ എത്താതെ തന്നെ ഫോണിലൂടെ ടിക്കറ്റുകൾ റദ്ദാക്കാനുള്ള  സംവിധാനമാണ് റെയിൽവേ ഒരുക്കിയിരിക്കുന്നത്.
 
റിസർവേഷൻ കൗണ്ടറുകൾ വഴി നൽകിയ ടിക്കറ്റുകൾ റദ്ദാക്കുന്നതിനാണ് സൗകര്യം, 139 എന്ന നമ്പരിൽ വിളിച്ച് ടിക്കറ്റിലെ പിഎൻഅർ നമ്പർ നൽകി ടികറ്റ് ക്യാൻസാൽ ചെയ്യാം. യാത്രാ തീയതിയിൽനിന്നും 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യണം. പണം പിന്നീട് റിസർവേഷൻ കൗണ്ടറിൽ എത്തി വാങ്ങാം.
 
റിസർവേഷൻ കൗണ്ടറുകളിലെത്തി രസീത് പൂരിപ്പിച്ച് നൽകി, രസീതിന്റെ പകർപ്പ് ചെന്നൈയിൽ ചിഫ് ക്ലെയിംസ് ഓഫീസർ, ചീഫ് ഓഫീഫർ കൊമേഴ്സൽ മാനേജർ എന്നിവരുടെ പേരിൽ അയച്ചു നൽകിയും ടിക്കറ്റ് ക്യാൻസൽ ചെയ്യാം. പണമായോ, ബാങ്ക് അക്കൗണ്ടിലേക്കോ തുക തിരികെ ലഭിക്കും. ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുമ്പോൾ മുഴുവൻ പണവും തിരികെ നൽകും എന്ന് നേരത്തെ തന്നെ റെയിൽവേ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍