മുംബൈയിൽ 63കാരൻ മരിച്ചു, രാജ്യത്ത് അഞ്ചാമത്തെ കോവിഡ് മരണം

ഞായര്‍, 22 മാര്‍ച്ച് 2020 (11:56 IST)
മുംബൈ: രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. മുംബൈ സ്വദേശിയായ 63കാരനാണ് ഇന്ന് മരിച്ചത്. സൗത്ത് മുംബൈയിലെ വാൽക്കെഷ്‌വാർ നിവാസി ആയ ഇദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം അഞ്ച് ആയി. 
 
അതേസമയം രാജ്യത്ത് കോവി‍ഡ് ബാധിതരുടെ എണ്ണം 324 ആയി ഉയർന്നു. ഇതിൽ 41 പേർ വിദേശികളാണ്. മഹാരാഷ്ട്രയിൽ മാത്രം കോവി‍ഡ് ബാധിച്ചവരുടെ എണ്ണം 74 ആയി ഉയർന്നു. കേരളത്തിൽ 49പേർ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലാണ്. കൊറോണ ബാധിച്ച്‌ ലോകത്ത് മരിച്ചവരുടെ എണ്ണം 13000കടന്നു. 
 
3,06,892 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിലാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയാണ്. 24 മണിക്കൂറിനുള്ളില്‍ 793 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച്‌ ഇറ്റലിയിൽ മാത്രം മരിച്ചവരുടെ എണ്ണം 4825 ആയി. അമേരിക്കയില്‍ 300പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍