രാജ്യത്ത് 31 വരെ ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കി, ഉത്തരവ് പുറത്തിറക്കി റെയിൽ‌വേ

ഞായര്‍, 22 മാര്‍ച്ച് 2020 (13:42 IST)
ഡൽഹി: രാജ്യത്ത് കോവിഡ് 19 രോഗ ബധിഅതരുടെ എണ്ണം വർധിക്കുന്ന സഹചര്യത്തിൽ ഈ മാസം 31 വരെ എല്ലാ ട്രെയിൻ സർവീസുകളും റെയിൽവേ നിർത്തിവച്ചു. ഇതുസംന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് സോണൽ ജനറൽ മാനേജർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിങ് യോഗത്തിലാണ് ട്രെയിൻ സർവീസുകൾ പൂർണമായും നിർത്തിവക്കുന്നതിൽ തീരുമാനമായത്.
 
ചില സർവീസുകൾ നേരത്തെ തന്നെ നിർത്തിവച്ചിരുന്നു. ജനതാ കർഫ്യുവിന്റെ ഭാഗമായി റദ്ദാക്കിയ സർവീസുകൾ ഇന്ന് രാത്രി പത്ത് മണിയോടെ പുനഃസ്ഥാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ കോവിഡ് 19 സ്ഥിരീകരിച്ചർ ട്രെയിനിൽ സഞ്ചരിക്കുന്നത് ഉൾപ്പടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വൈറസ് വ്യാപനം തടയുന്നതിനായി ട്രെയിൻ ഗതാതതം പൂർണമായും നിർത്തിവക്കാൻ റെയിൽവേ തീരുമാനിച്ചത്.
 
ജാർഖണ്ഡ്, ബംഗാൾ സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും അടിയന്തരമായി നിർത്തിവക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ച 10ഓളം പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ട്രെയിനിൽ സഞ്ചരിച്ചതായി റെയിൽവേ മന്ത്രാലയം തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍