കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐയുടെ മിന്നല്‍ റെയ്ഡ്: കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നും മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു

ശ്രീനു എസ്
ചൊവ്വ, 12 ജനുവരി 2021 (13:30 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐയുടെ മിന്നല്‍ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നും മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. കരിപ്പൂരില്‍ നിരന്തരമായി തുടരുന്ന സ്വര്‍ണക്കടത്തില്‍ ഉദ്യേഗസ്ഥര്‍ പങ്കുണ്ടോയെന്ന സംശയത്തിലാണ് റെയ്ഡ് നടന്നത്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണോ റെയ്‌ഡെന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തില്‍ സിബിഐയും ഡിആര്‍ഐയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഇന്നു പുലര്‍ച്ചെ മുതലാണ് കേന്ദ്ര സംഘം പരിശോധന ആരംഭിച്ചത്. 
 
പരിശോധനയ്ക്കായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ സിബി ഐ സംഘം വാങ്ങി വച്ചിരുന്നു. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് പണം കണ്ടെത്തിയത്. കൂടാതെ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയും സിബിഐയു ഡിആര്‍ഐയുംവീണ്ടും പരിശോധിക്കുന്നുണ്ട്. യാത്രക്കാരില്‍നിന്ന് സ്വര്‍ണവും പണവും കണ്ടെത്തിയതായും സൂചന ലഭിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article