സർക്കാരിന് കനത്ത തിരിച്ചടി, ലൈഫ് മിഷൻ ക്രമക്കേട് സി‌ബിഐ‌ക്ക് അന്വേഷിക്കാം

ചൊവ്വ, 12 ജനുവരി 2021 (11:17 IST)
വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ സി‌ബിഐക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സർക്കാരിന്റെയും യൊണിടാക്കിന്റെയും ഹർജികൾ തള്ളിയാണ് ഹൈക്കോടതി വിധി. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി നിർദേശം.
 
ലൈഫ് മിഷൻ പദ്ധതിയിൽ ഉദ്യോഗസ്ഥ തലത്തില്‍ ക്രമക്കേടുകൾ നടന്നുവെന്നും.സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്‌ന, സന്ദീപ് എന്നിവരടക്കം ഇതില്‍ ഭാഗമായിട്ടുള്ള കാര്യവും കോടതി ചൂണ്ടികാട്ടി.ആദ്യഘട്ടത്തില്‍ സിബിഐ അന്വേഷണം രണ്ട് മാസത്തേക്ക്‌ സ്റ്റേ ചെയ്യുകയാണ് ഹൈക്കോടതി ചെയ്തത്. അതുവരെ ലൈഫ് മിഷന്‍സിഇഒയ്ക്ക് എതിരായ അന്വേഷണം നിര്‍ത്തിവെക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു സിബിഐ വാദം

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍