കൊവിഷീല്‍ഡിന്റെ ആദ്യലോഡുകള്‍ പൂണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വാക്‌സിന്‍ കൊണ്ടുപോകുന്നത്. രാജ്യത്തെ നാലു ഹബ്ബുകളില്‍ വാക്‌സിന്‍ ഇന്നെത്തും. ചെന്നൈയില്‍ എത്തുന്ന വാക്‌സിനാണ് കേരളത്തില്‍ എത്തുന്നത്. ഒരു ഡോസിന് 200രൂപ നിരക്കിലാണ് സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങുന്നത്.