ജപ്പാനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

ശ്രീനു എസ്

ചൊവ്വ, 12 ജനുവരി 2021 (08:04 IST)
ജപ്പാനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബ്രട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച വൈറസില്‍ നിന്നും വ്യത്യസ്തമാണ് പുതിയ വൈറസെന്ന് ജപ്പാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ്രസീലില്‍ നിന്നും ജപ്പാനിലെത്തിയ നാലുപേരിലാണ് പുതിയ വൈറസിന്റെ സാനിദ്ധ്യം കണ്ടെത്തിയത്.
 
വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വൈറസിനെ കണ്ടെത്തിയത്. ബ്രസീലില്‍ നിന്നെത്തിയ നാല്‍പതുവയസുകാരനും മുപ്പതു വയസുകാരിക്കും രണ്ടു കൗമാരക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജപ്പാനില്‍ ഇതുവരെ 2.8ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 4000ത്തോളം പേര്‍ മരണപ്പെടുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍