കൊച്ചി: കശുമാങ്ങയിൽനിന്നുമുള്ള മദ്യമായ ഫെനി ഉത്പാദിപ്പിയ്ക്കാൻ തയ്യാറെടുത്ത് പൊതുമേഖല സ്ഥാപാനമായ കശുവണ്ടി വികസന കോർപ്പറേഷൻ. ഫെനി ഉത്പാദനത്തിനായുള്ള പ്രോജക്ട് കോർപ്പറേഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. കിട്കോയാണ് കശുവണ്ടി വികസന കോർപ്പറേഷനുവേണ്ടി പ്രൊജക്ട് തയ്യാടാക്കിയത്. സർക്കാരിന്റെയും എക്‌സൈസ് വകുപ്പിന്റെയും അനുമതി ലഭിച്ചാൽ ഉടൻ പദ്ധതി ആരംഭിയ്ക്കും
കോർപ്പറേഷന്റെ വടകരയിലെ വാക്ടറിയിലാണ് ഉത്പാദനം ആരംഭിയ്ക്കുക. നിലവിൽ ഫെനി ഉത്പാദനത്തിനായി 13 കോടിയുടെ നിക്ഷേപമാണ് കണക്കാക്കിയിട്ടുള്ളത്. ഇതിലൂടെ പ്രതിവർഷം 100 കോടിയുടെ വിറ്റുവരവാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ഫെനി ഉത്പാദനത്തിനായി കർഷകരിൽനിന്നും കശുമാങ്ങ ശേഖരിയ്ക്കും. നിലവിൽ പ്രതിവർഷം 85,000 ടൺ കശുമാങ്ങ പാഴായി പോകുന്നതായാണ് കണക്ക്. എന്നാൽ പദ്ധതി ആരംഭിയ്ക്കുന്നതോടെ കിലോയ്ക്ക് 3.75 രൂപ എന്ന നിരക്കിൽ കർഷകരിൽനിന്നും കശുമാങ്ങ ശേഖരിയ്ക്കും. ഇതോടെ കർഷകർക്ക് കശുമാങ്ങയിൽനിന്നും വരുമാനം കണ്ടെത്താനാകും.