അമേരിക്കയിൽ ട്രംപിനുണ്ടായ അതേ വിധിയാണ് ബിജെപിയ്ക്ക് ബിഹാറിൽ ഉണ്ടാവുക: ശിവസേന

ചൊവ്വ, 10 നവം‌ബര്‍ 2020 (07:23 IST)
ബിഹാർ തെരഞ്ഞെടുപ്പിനെ അമേരിക്കാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോട് താരതമ്യപ്പെടുത്തി ബിജെപിയ്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. അമേരിക്കയിൽ ട്രം‌പ് പരാജയപ്പെട്ടതുപോലെ ബിഹാറിൽ ബിജെപി പരാജയപ്പെടും എന്ന് ശിവസേന പറയുന്നു. ഇന്ന് ബിഹാർ തെരെഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിയ്ക്കെ മുഖാത്രമായ സാമ്നയിലെ ലേഖനത്തിലൂടെയാണ് വിമർശനവുമായി ശിവസേന .രംഗത്തെത്തിയിരിയ്ക്കുന്നത്.
 
ജനങ്ങൾ മോദിയ്ക്ക് മുൻപിലോ നിതീഷ് കുമാറിന് മുൻപിലോ മുട്ടുമടക്കില്ല. യുവാവായ തേജസ്വി യാദവിനെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിഉം ബിജെപിയ്ക്ക് ബദലായി മറ്റു പാർട്ടികൾ ഉണ്ടെന്ന് ജനങ്ങൾ മനസിലാക്കണം. നമസ്തേ ട്രംപ് എന്ന പരിപാടിയെയും ലേഖനത്തിൽ വിമർശിയ്ക്കുന്നുണ്ട്. കോടികൾ മുടക്കി നടത്തിയ നമസ്തേ ട്രംപ് എന്ന പരിപാടി ഗുജറാത്തിൽ കൊവിഡ് പടർന്നുപിടിയ്ക്കുന്നതിന് കാരണമായി. ഇന്ത്യയുടെ പ്രധാനമന്ത്രി ട്രംപിന് സ്വീകരണം നൽകിയപ്പോൾ അമേരിക്കൻ ജനങ്ങൾ ട്രംപിനോട് ബൈ ബൈ പറയുകയായിരുന്നു എന്നും ലേഖനത്തിൽ പറയുന്നു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍